News Agriculture

മുന്തിരി കൃഷിയുമായി അതിരമ്പുഴ സ്വദേശി അനില്‍

കോട്ടയം: കൗതുകത്തിന് തുടങ്ങിയ മുന്തിരി കൃഷി വീട്ടുമുറ്റത്താകെ പടര്‍ന്ന് പന്തലിച്ചതിന്റെ സന്തോഷത്തിലാണ് കോട്ടയം അതിരമ്പുഴ സ്വദേശി അനില്‍കുമാര്‍. വൈദ്യുതി വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനീയറായ അനില്‍കുമാര്‍ കമ്പത്തു നിന്നും കൊണ്ടു വന്ന മുന്തിരി തൈകളില്‍ നിന്നാണ് വീട്ടു മുറ്റത്ത് പന്തല്‍ ഒരുക്കിയത്.