News Agriculture

കൃഷിക്കായി കൈകോര്‍ത്ത് കുറ്റൂരിലെ വീട്ടമ്മമാര്‍

തിരുവല്ല: വീടിനടുത്ത് പച്ചക്കറി കൃഷി ചെയ്ത് വിജയം കൊയ്യുകയാണ് അയല്‍വാസികളായ നാല് വീട്ടമ്മമാര്‍. വീട്ടിലേക്കാവശ്യമായ പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തതയെന്ന ലക്ഷ്യത്തോടെയാണ് തിരുവല്ല കുറ്റൂരിലെ ഈ വീട്ടമ്മമാരുടെ പ്രവര്‍ത്തനം. കുറ്റൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ താമസക്കാരും അയല്‍വാസികളുമായ ജയശ്രീ, ഗീത, വിദ്യ, സവിത എന്നിവരാണ് പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നത്.