തമിഴ്നാട്ടിലെ ആറായിരം കർഷകരിൽ നിന്ന് ഹോർട്ടികോർപ്പ് നേരിട്ട് പച്ചക്കറി സംഭരിക്കും
തമിഴ്നാട് തെങ്കാശിയിലെ ആറായിരം കർഷകരിൽ നിന്ന് ഹോർട്ടികോർപ്പ് നേരിട്ട് പച്ചക്കറി സംഭരിക്കും. ഹോർട്ടി കോർപ്പ് എംഡിയുടെ നേതൃത്വത്തിൽ തെങ്കാശിയിൽ ചേർന്ന യോഗത്തിലാണ് ധാരണയായത്. ഇടനിലക്കാരെ പൂർണമായി ഒഴിവാക്കാനും യോഗത്തിൽ തീരുമാനമായി.