News Agriculture

പാലക്കാട് മുതലമടയില്‍ മാങ്ങ കര്‍ഷകര്‍ക്ക് കൈത്താങ്ങുമായി ഹോര്‍ട്ടി കോര്‍പ്പ്

പാലക്കാട്: പാലക്കാട് മുതലമടയില്‍ മാങ്ങ കര്‍ഷകര്‍ക്ക് കൈത്താങ്ങുമായി ഹോര്‍ട്ടി കോര്‍പ്പ്. മാങ്ങയ്ക്ക് താങ്ങുവില നല്‍കിയുള്ള സംഭരണം തുടങ്ങി. ഉല്‍പ്പാദനത്തിലെ വലിയ കുറവിന് പിന്നാലെ ലോക്ഡൗണ്‍ കൂടി വന്നതോടെ നട്ടെല്ലൊടിഞ്ഞ മുതലമടയിലെ മാങ്ങ കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും ആശ്വാസമായി ഹോര്‍ട്ടി കോര്‍പ്പിന്റെ ഇടപെടല്‍. പൊതു വിപണി നിശ്ചലമായതോടെ ഹോര്‍ട്ടി കോര്‍പ്പിന്റെ വിതരണ കേന്ദ്രങ്ങളിലൂടെയാണ് ഇപ്പോള്‍ മാങ്ങ വില്‍പ്പന നടക്കുന്നത്.