News Agriculture

കർഷകർക്ക് സഹായമാകാതെ ഹോർട്ടികോർപ്പ്

ഇടുക്കി: പ്രതിസന്ധികാലത്ത് കർഷകരെ സഹായക്കേണ്ടവർ തന്നെ കടക്കെണിയിലേക്ക് തള്ളിവിടുന്നു. ശീതകാല പച്ചക്കറി മേഖലയായ കാന്തല്ലൂരിൽ മാത്രം കർഷകർക്ക് ഹോർട്ടികോർപ്പ് നൽകാനുള്ളത് പതിനാല് ലക്ഷം രൂപ. സംഭരണവും പ്രതിസന്ധിയിലായതോടെ ഹോർട്ടികോർപ്പ് നോക്കുകുത്തിയായെന്ന് കർഷകർ ആരോപിക്കുന്നു.