News Agriculture

പ്രതിസന്ധിയിലായ മാമ്പ്ര പാടശേഖരത്തിലെ പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പ് സംഭരിച്ചു തുടങ്ങി

തിരുവല്ല: കോവിഡ്-19 പ്രതിസന്ധി സൃഷ്ടിച്ച ചെങ്ങന്നൂരിലെ മാമ്പ്ര പാടശേഖരത്തിലെ പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പ് സംഭരിച്ചു തുടങ്ങി. 6,000 കിലോ പച്ചക്കറി ഇതുവരെ സംഭരിച്ചു. വിഷു വിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് ഹോര്‍ട്ടികോര്‍പ്പ് ഇടപെടല്‍ ആശ്വാസമായി.