News Agriculture

മത്സ്യകൃഷിയില്‍ വേറിട്ട പരീക്ഷണങ്ങളുമായി ലിജു ജോര്‍ജ്

ഇടുക്കി: മത്സ്യകൃഷിയില്‍ വ്യത്യസ്തനാവുകയാണ് ഇടുക്കി കാഞ്ചിയാര്‍ വളവനാട്ട് ലിജു ജോര്‍ജ് എന്ന കര്‍ഷകന്‍. തരിശ്ശുകിടന്ന രണ്ടരയേക്കര്‍ സ്ഥലം ജലസ്രോതസ്സാക്കി മാറ്റിയതോടെ സമീപപ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിനും പരിഹാരമായി. ഫാം ടൂറിസമെന്ന വലിയ സ്വപ്‌നത്തിലേക്ക് ചുവടുവയ്ക്കുകയാണ് ലിജു ഇപ്പോള്‍.