News Agriculture

ഹൗസ് ബോട്ടിന്റെ മേല്‍ക്കൂരയില്‍ പച്ചക്കറി കൃഷിയുമായി ജോസ് ആറാട്ടുപള്ളി

ആലപ്പുഴ: കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ദുരിതത്തിലായ ഹൗസ് ബോട്ട് ഉടമകളുടെ വാര്‍ത്ത ആലപ്പുഴയില്‍ നിന്നും പലതവണ കേട്ടു. എന്നാല്‍ ഹൗസ് ബോട്ട് കൃഷിയിടമാക്കി അതിജീവനത്തിന്റെ മാതൃക പങ്കുവെയ്ക്കുകയാണ് ആലപ്പുഴ തത്തംപള്ളി സ്വദേശി ജോസ് ആറാട്ടുപള്ളിയെന്ന ബോട്ടുടമ. ഹൗസ് ബോട്ടിന്റെ മേല്‍ക്കൂരയിലാണ് ജോസിന്റെ പച്ചക്കറി കൃഷി.