ലോക് ജനശക്തി പാര്‍ട്ടിക്ക് ശക്തമായ മുന്നറിയിപ്പുമായി ജെഡിയു
ന്യൂഡല്‍ഹി: ഇടഞ്ഞ് നില്ക്കുന്ന ലോക് ജനശക്തി പാര്‍ട്ടിക്ക് ശക്തമായ മുന്നറിയിപ്പുമായി ജെ ഡിയു. നിതീഷ് കുമാറിന്റെ നേതൃത്വം അംഗീകരിക്കാന്‍ തയ്യാറല്ലെങ്കില്‍ എല്‍ ജെ പിക്ക് മുന്നണി വിടാമെന്ന് ജെ ഡിയു ജനറല്‍ സെക്രട്ടറി കെ സി ത്യാഗി. അതേസമയം ജെ ഡിയുവുമായുള്ള സഖ്യം സംബന്ധിച്ച് തീരുമാനം എടുക്കാന്‍ എല്‍ ജെ പി ബിഹാര്‍ ഘടകം ദേശീയ അധ്യക്ഷന്‍ ചിരാഗ് പാസ്വാനെ ചുമതലപ്പെടുത്തി.