News Agriculture

ബന്നൂര്‍ ചെമ്മരിയാടിനെ വളര്‍ത്തി ലാഭം കൊയ്ത് കര്‍ണാടകയിലെ കര്‍ഷകര്‍

ബെംഗളുരു: ഇന്ത്യയിലെ ഏറ്റവും മുന്തിയ ചെമ്മരിയാടിനമായ ബന്നൂര്‍ ബ്രീഡിനെ വളര്‍ത്തി ലാഭം കൊയ്യുകയാണ് കര്‍ണാടകയിലെ കര്‍ഷകര്‍. മാണ്ഡ്യ ജില്ലയിലെ ബന്നൂര്‍ എന്ന ഗ്രാമത്തിലാണ് ഈ ചെമ്മരിയാടിനത്തിന്റെ ജന്മദേശം. മാംസത്തിനും പാലിനും ബന്നൂര്‍ ചെമ്മരിയാടുകളെ തേടി നിരവധി ആളുകളാണ് ഇവിടത്തെ ചെമ്മരിയാട് ചന്തകളില്‍ എത്തുന്നത്.