ശ്മശാനഭൂമി പോലെ കിടന്ന മണ്ണില്‍ പ്രത്യാശയുടെ കൃഷിത്തോട്ടമൊരുക്കി കക്കരി രായന്
മലപ്പുറം: കേരളം ഇതുവരെ കണ്ടതില്‍ ഏറ്റവും വലിയ ഉരുള്‍പ്പൊട്ടലുണ്ടായ കവളപ്പാറയിലെ ചോര നിറമുള്ള മണ്ണില്‍ പ്രത്യാശയുടെ പച്ചപ്പു തീര്‍ത്ത് കര്ഷകന്. കക്കിരി രായിന്‍ കുട്ടിയാണ് വീടിനു മുന്നില്‍ ശ്മശാനഭൂമി പോലെ കിടന്ന മണ്ണില്‍ പ്രത്യാശയുടെ കൃഷിത്തോട്ടമൊരുക്കുന്നത്. ദുരന്തത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ കവളപ്പാറയുടെ അതിജീവനത്തിന്റെ പ്രതീകമാവുകയാണ് ഈ തിരിച്ചുവരവ്.