കനാല്‍ ജലം കിട്ടാത്തതിനാല്‍ തെക്കേക്കര, തഴക്കര പഞ്ചായത്തുകളിലെ നെല്‍കൃഷി നാശത്തിന്റെ വക്കില്‍
ആലപ്പുഴ: പിഐപി കനാല്‍ ജലം കിട്ടാത്തതിനാല്‍ മാവേലിക്കരയിലെ തെക്കേക്കര തഴക്കര പഞ്ചായത്തുകളിലെ നെല്‍കൃഷി നാശത്തിന്റെ വക്കില്‍. വരേണിക്കല്‍, ചെറുകുന്നംആക്കപ്പള്ളി പാടശേഖരങ്ങളും ഇതിനോട് ചേര്‍ന്നുള്ള തഴക്കര പഞ്ചായത്തിലെ പാടശേഖരവുമാണ് വെള്ളം കിട്ടാതെ വലയുന്നത്.