News Agriculture

ഉള്‍നാടന്‍ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ലൈവ് ഫിഷ് മാര്‍ക്കറ്റുമായി സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: ഉള്‍നാടന്‍ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കുന്ന ലൈവ് ഫിഷ് മാര്‍ക്കറ്റിന്റെ ഉദ്ഘാടനം കോതമംഗലത്ത് നടന്നു. ഫിഷറീസ് വകുപ്പിന്റെ സാമ്പത്തിക സാഹായത്തോടെയാണ് ലൈവ് മാര്‍ക്കറ്റുകള്‍ തുറക്കുന്നത്. മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കര്‍ഷകര്‍ക്ക് വിവിധയിനത്തില്‍പ്പെട്ട ലക്ഷക്കണക്കിന് മത്സ്യക്കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പ് വിതരണം ചെയ്തിരുന്നു.