കനകാശേരി പാടത്തെ മടവീഴ്ചക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് പ്രദേശവാസികളുടെ സമരം
ആലപ്പുഴ: കൈനകരി കനകാശേരി പാടത്തെ മടവീഴ്ചക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് പ്രദേശവാസികള്‍ സമരം തുടങ്ങി. മട വീഴ്ചയെ തുടര്‍ന്ന് വീടും സ്ഥലവും വെള്ളത്തിലായ 450 കുടുംബങ്ങളാണ് അധികൃതരുടെ അനാസ്ഥക്കെതിരെ പ്രക്ഷോഭത്തിനിറങ്ങിയത്.