News Agriculture

ലോക്ഡൗണില്‍ പ്രതിസന്ധിയിലായി കണിവെള്ളരി കര്‍ഷകര്‍

മലപ്പുറം: വിഷു ആഘോഷം കോവിഡില്‍ ലോക്കാവുമെന്നുറപ്പായതോടെ പ്രതിസന്ധിയിലായി മലപ്പുറത്തെ കണിവെള്ളരി കര്‍ഷകര്‍. വിപണിയില്‍ എത്തിക്കാന്‍ പോലുമാകാതെ ടൺകണക്കിന് ലക്ഷണമൊത്ത കണിവെള്ളരി കൃഷിയിടത്തില്‍ കൂട്ടിയിട്ടിരിക്കുകയാണ്.