News Agriculture

ലോക്ഡൗണില്‍ തകര്‍ന്നടിഞ്ഞ് പൈനാപ്പിള്‍ കൃഷി; കൊറോണക്കാലത്തിന്റെ ദുരന്തം പേറി കര്‍ഷകര്‍

കൊച്ചി: ലോക്ഡൗണില്‍ വലിയ നഷ്ടം നേരിട്ട കര്‍ഷകരുടെ പ്രതീകമാണ് എറണാകുളത്തെ തിരുമാറാടി ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ കെ.ആര്‍ പ്രകാശന്‍.റംസാന്‍ കാലത്ത് മറ്റ് സംസ്ഥാനങ്ങളിലേക്ക് പൈനാപ്പിള്‍ കയറിപോകാത്തത് കൊണ്ട് മാത്രം 40 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് പ്രകാശന്‍ കണക്കാക്കുന്നത്. സാധാരണ ഈ സമയത്ത് കിലോയ്ക്ക് 35 രൂപ വരെ വില കിട്ടുന്ന പൈനാപ്പിള്‍ 10 രൂപയ്ക്ക് വരെ വിറ്റ് ഒഴിവാക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍.