News Agriculture

ഇടുക്കിയിലെ ശീതകാല പച്ചക്കറി സംഭരണം പ്രതിസന്ധിയില്‍

ഇടുക്കി: കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഇടുക്കിയിലെ ശീതകാല പച്ചക്കറി മേഖലകളില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറി സംഭരിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ വേണ്ട വിധം പ്രവര്‍ത്തിക്കുന്നില്ലെന്ന് പരാതി. കുറഞ്ഞ വിലയ്ക്ക് ഇടനിലക്കാര്‍ക്കോ കച്ചവടക്കാര്‍ക്കോ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു.