News Agriculture

പ്രകൃതി സംരക്ഷണത്തിന് കണ്ടല്‍ച്ചെടികള്‍ നട്ടുവളര്‍ത്തി ഈ യുവാവ്

കാസര്‍കോട്: പ്രകൃതി സംരക്ഷണം ലക്ഷ്യമിട്ട് കായലോരങ്ങളില്‍ കണ്ടല്‍ച്ചെടികള്‍ വച്ചുപിടിപ്പിക്കുകയാണ് കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി നിതിന്‍. വീടിനു സമീപത്തെ കവായ് കായലില്‍ ആയിരക്കണക്കിന് കണ്ടല്‍ച്ചെടികളാണ് നിര്‍മാണ തൊഴിലാളിയായ ഈ യുവാവ് നട്ടുവളര്‍ത്തിയിരിക്കുന്നത്.