News Agriculture

അന്നദാനത്തിന് ജൈവ കൃഷിയൊരുക്കി നാട്ടുകാര്‍

പത്തനംതിട്ട: മണ്ണടി ഭാഗവത മഹാസത്രത്തിന് ലക്ഷക്കണക്കിന് പേര്‍ക്ക് ഭക്ഷണം നല്‍കാന്‍ 10 ഏക്കറില്‍ സ്വന്തമായി പച്ചക്കറി ഒരുക്കി പ്രദേശവാസികള്‍. നാന്നൂറ് സ്ത്രീകളടക്കം അറുന്നൂറോളം പേര്‍ ചേര്‍ന്നാണ് ജൈവ പച്ചക്കറി കൃഷി ചെയ്തത്. 3 മാസം മുന്‍പ് തന്നെ ഇവര്‍ വയലുകള്‍ ഒരുക്കി പയര്‍, വഴുതന, വെണ്ട, വെള്ളരി, പച്ചമുളക്, തക്കാളി തുടങ്ങിയ പച്ചക്കറികള്‍ നട്ടു. ആസൂത്രിതമായും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും ചെയ്ത കൃഷി വലിയ വിജയമായി മാറുകയായിരുന്നു.