News Agriculture

തീവണ്ടി വഴി മാങ്ങ കയറ്റുമതിക്കുള്ള സാധ്യത തേടി മുതലമടയിലെ കര്‍ഷകരും കച്ചവടക്കാരും

പാലക്കാട്: തീവണ്ടി വഴി മാങ്ങ കയറ്റുമതിക്കുള്ള സാധ്യത തേടുകയാണ് പാലക്കാട് മുതലമടയിലെ കര്‍ഷകരും കച്ചവടക്കാരും. കഴിഞ്ഞ ദിവസം മുതലമടയിലെത്തിയ പാലക്കാട് റെയില്‍വേ ഡിവിഷനല്‍ മാനേജരോട് പഞ്ചായത്ത് അധികൃതരും ഇതാണ് ആവശ്യപ്പെട്ടത്. മാങ്ങ സീസണ്‍ സമയത്തു പ്രത്യേക വാഗണ്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്നാണ് ഡി.ആര്‍.എം അവര്‍ക്കു ഉറപ്പു നല്‍കിയത്.