News Agriculture

20 ഏക്കറില്‍ കൃഷിയിറക്കി വിജയം കൊയ്ത് തൊഴിലുറപ്പ് തൊഴിലാളികള്‍

കൊച്ചി: കാര്‍ഷിക സംസ്‌കാരത്തിന്റെ പാരമ്പര്യം തിരികെ കൊണ്ടുവരാന്‍ പത്തനംതിട്ട ഓമല്ലൂര്‍ പഞ്ചായത്തില്‍ തരിശുകിടന്ന 20 ഏക്കറില്‍ കൃഷിയിറക്കി വിജയം കൊയ്യുകയാണ് തൊഴിലുറപ്പ് തൊഴിലാളികള്‍. വിഷരഹിതമായ പച്ചക്കറിയും ഒപ്പം സ്വന്തം നാട്ടിലെ ഉത്പ്പന്നങ്ങളുടെ ലഭ്യതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തിലാണ് കൃഷി.