പച്ചക്കറിയിലെ കീടനാശിനി പ്രയോഗം തടയാൻ തമിഴ്നാടുമായി സംസാരിക്കുമെന്ന് മന്ത്രി പി.പ്രസാദ്
പച്ചക്കറികളിലെ കീടനാശിനി പ്രയോഗം സംബന്ധിച്ച മാതൃഭൂമി ന്യൂസ് വാർത്തയിൽ സർക്കാർ ഇടപെടൽ. പച്ചക്കറിയിലെ കീടനാശിനി പ്രയോഗം തടയാൻ തമിഴ്നാടുമായി സംസാരിക്കുമെന്ന് മന്ത്രി പി.പ്രസാദ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും ഇതു സംബന്ധിച്ച് കത്ത് അയക്കും.