News Agriculture

മെത്രാന്‍ കായലില്‍ കര്‍ഷകര്‍ തന്നെ കൃഷി ചെയ്യും; മാതൃഭൂമി ന്യൂസ് ഇംപാക്ട്

കോട്ടയം: മെത്രാന്‍ കായലില്‍ സാധാരണ കര്‍ഷകര്‍ തന്നെ കൃഷി ചെയ്യും. റാക്കിന്റോ കമ്പനിയുടെ കൈവശമുള്ള ഭൂമി വന്‍കിടക്കാര്‍ക്ക് നല്‍കാനുള്ള നീക്കം മാതൃഭൂമി ന്യൂസ് വാര്‍ത്ത നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കൃഷിവകുപ്പ് യോഗം ചേര്‍ന്നു. കൃഷിക്ക് അല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്ക് ഭൂമി ഉപയോഗിക്കില്ലെന്നും കൃഷിവകുപ്പ് വ്യക്തമാക്കി. മാതൃഭൂമി ന്യൂസ് ഇംപാക്ട്.