News Agriculture

കൃഷിയിറക്കി, പാമ്പുകളെ പരിസരത്തു നിന്ന് അകറ്റി മലപ്പുറം നെടിയിരിപ്പ് ജിഎല്‍പി സ്‌കൂള്‍

മലപ്പുറം: സ്‌കൂള്‍ പരിസരത്തു നിന്ന് പാമ്പുകളെ അകറ്റാന്‍ പരീക്ഷിച്ച് വിജയിച്ച മാര്‍ഗ്ഗവുമായി മലപ്പുറം നെടിയിരിപ്പ് ജി.എല്‍.പി സ്‌കൂള്‍. മാലിന്യങ്ങളും കാടും വെട്ടി പച്ചക്കറി കൃഷി ഇറക്കിയതോടെയാണ് സ്‌കൂളിലെ പാമ്പു ഭീഷണിക്ക് പരിഹാരമായത്. പ്രതിസന്ധികളെ അതിജീവിച്ച നല്ല ഉദാഹരണമെങ്കിലും വാടകക്കെട്ടിടത്തിലാണ് ഇപ്പോഴും സ്‌കൂളിന്റെ പ്രവര്‍ത്തനം.