News Agriculture

പ്രളയത്തെ അതിജീവിച്ച് നൂറുമേനി കൊയ്ത് വയനാട് സ്വദേശി ജയേഷ്

വയനാട്: പ്രളയം നാശം വിതച്ച ഭൂമിയില്‍ ജൈവ പച്ചക്കറിയില്‍ നൂറുമേനി വിളയിച്ച് വയനാട് വെങ്ങപ്പള്ളി സ്വദേശി ജയേഷ്. പാട്ടത്തിനെടുത്ത ഭൂമിയില്‍ മുപ്പതോളം ഇനം പച്ചക്കറികളാണ് കെ.എസ്.ആര്‍.ടി.സി കണ്ടക്ടറായ ജയേഷ് കൃഷി ചെയ്തിരിക്കുന്നത്. ജൈവ ഉത്പന്നങ്ങള്‍ക്ക് പ്രത്യേക വിപണിയില്ലാത്തതില്‍ നിരാശയുണ്ടെന്ന് ജയേഷ് പറയുന്നു.