News Agriculture

കാന്തല്ലൂര്‍-വട്ടവട മേഖലയില്‍ വിളവെടുപ്പിന് പാകമായി ഉരുളക്കിഴങ്ങ്

ഇടുക്കി: ഓണ വിപണിയിലേക്ക് ഉണര്‍ന്ന് ഉരുളക്കിഴങ്ങ് പാടം. ശീതകാല പച്ചക്കറി കേന്ദ്രമായ കാന്തല്ലൂര്‍-വട്ടവട മലനിരകളിലാണ് ഓണം വിപണിയിലേക്കുള്ള ഉരുളക്കിഴങ്ങുകള്‍ പാകമായത്. വിളവെടുപ്പിന് പാകമായ ഉരുളക്കിഴങ്ങ് ചെടികള്‍ പൂത്ത് നില്‍ക്കുന്ന മനോഹര കാഴ്ചയാണ് മേഖലയിലെങ്ങും.