News Agriculture

മിക്‌സഡ് ഫാമിലൂടെ വിജയം കൊയ്ത് വയനാട് സ്വദേശി റഫീഖ്

വയനാട്: നാലരവര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് സ്വന്തമായി മിക്‌സഡ് ഫാം തുടങ്ങിയിരിക്കുകയാണ് വയനാട് മുട്ടില്‍ സ്വദേശി റഫീഖ്. ആട്, കോഴി, താറാവ്, മുയല്‍ തുടങ്ങിയവയാണ് റഫീഖിന്റെ ഫാമിലുള്ളത്. നാലര വര്‍ഷം വിദേശത്ത് ജോലി ചെയ്തിരുന്ന റഫീഖിന് സ്വദേശിവല്‍ക്കരണത്തെ തുടര്‍ന്നാണ് ജോലി നഷ്ടമായത്. നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ചെറുപ്പം മുതല്‍ താല്പര്യമുള്ള മേഖല തന്നെ റഫീഖ് ജീവിതമാര്‍ഗമായി തെരഞ്ഞെടുത്തത്. തീര്‍ത്തും പ്രകൃതി സൗഹൃദമായി കമുകു തടിയും ഓലയുമെല്ലാം ഉപയോഗിച്ചാണ് ഫാമിലെ നിര്‍മ്മാണങ്ങള്‍ നടത്തിയത്. പക്ഷികളെയും മൃഗങ്ങളെയും കര്‍ഷകരില്‍ നിന്നും ഫാമുകളില്‍ നിന്നും വാങ്ങി. ആറു ലക്ഷം രൂപയോളം മുടക്കിയാണ് ഫാം തുടങ്ങിയത്. പ്രത്യേകിച്ച് പരിശീലനത്തിനൊന്നും പോകാതെ യൂട്യൂബ് നോക്കിയാണ് പലതും പഠിച്ചതെന്ന് റഫീഖ് പറയുന്നു.