News Agriculture

പരമ്പരാഗത വിത്തിന്റെ പൊരുള്‍ തേടി കുട്ടികള്‍ ചെറുവയല്‍ രാമന്റെ കുടിലിലെത്തി

വയനാട്: പരമ്പരാഗത വിത്തിന്റെ പൊരുളുകള്‍ തേടി കുട്ടികള്‍ ചെറുവയല്‍ രാമന്റെ കുടിലിലെത്തി. കൃഷിയും വിത്തും മഴയും വിഷയമാക്കി സംവാദങ്ങള്‍ നടത്തിയാണ് കുട്ടികള്‍ മടങ്ങിയത്. ചെണ്ടയാട് അബ്ദുറഹ്മാന്‍ സ്മാരക സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അറിവു തേടി ആചാര്യനെ കാണാനെത്തിയത്.