News Agriculture

ലോക്ക്ഡൗണ്‍ കാലം കൃഷിക്കായി വിനിയോഗിച്ച് കോടനാട്ടെ ആറ് വിദ്യാര്‍ത്ഥികള്‍

പാലക്കാട്: ലോക്ക്ഡൗണ്‍ കാലം കൃഷിക്കായി വിനിയോഗിച്ച് മാതൃകയാവുകയാണ് തൃത്താല കോടനാട്ടെ ആറ് വിദ്യാര്‍ത്ഥികള്‍. പച്ചക്കറികളും കോഴിവളര്‍ത്തലും കൂടാതെ മത്സ്യ കൃഷി ആലോചിച്ചപ്പോള്‍ ഇവര്‍ തന്നെയാണ് രണ്ടാഴ്ച കൊണ്ട് അതിനായി കുളവും നിര്‍മ്മിച്ചത്. വി.എ അരുണ്‍ ശാന്ത്, ടി. ജിത്തു, ടി.കെ അജയ്, കെ.പി രഞ്ജിത്, വി.ടി റിബീഷ്, വി.എ അനില്‍ശാന്ത് തുടങ്ങിയ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് കൃഷി ചെയ്യുന്നത്.