News Agriculture

പ്രളയത്തില്‍ തകര്‍ന്ന കൃഷി തിരിച്ചു പിടിച്ച് തിരുവല്ല സ്വദേശി സ്‌കറിയ

തിരുവല്ല: പച്ചക്കറി കൃഷിയില്‍ വിജയഗാഥ രചിക്കുകയാണ് തിരുവല്ല കുറ്റൂരിലെ സ്‌കറിയ എന്ന കര്‍ഷകന്‍. പ്രളയത്തില്‍ വലിയ നാശനഷ്ടമുണ്ടായതിനു ശേഷമാണ് ഇദ്ദേഹം കൃഷി തിരിച്ചു പിടിച്ചത്. വര്‍ഷങ്ങളായി കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന സ്‌കറിയയുടെ കൃഷി പൂര്‍ണ്ണമായും കഴിഞ്ഞ ആഗസ്റ്റിലുണ്ടായ പ്രളയത്തില്‍ നശിച്ചിരുന്നു. മൂന്ന് ലക്ഷം രൂപയില്‍ അധികം നഷ്ടമുണ്ടായി. അവിടെ നിന്നാണ് പച്ചക്കറി കൃഷിയില്‍ ഇദ്ദേഹം മികച്ച നേട്ടമുണ്ടാക്കിയത്.