News Agriculture

ജൈവകൃഷിയൊരുക്കി നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും അധ്യാപകരും

കൊച്ചി: നഴ്‌സിംഗ് കോളജ് അധികൃതരും വിദ്യാര്‍ത്ഥികളും വിചാരിച്ചാല്‍ പഠനം മാത്രമല്ല, പച്ചക്കറിയും നല്ലവണ്ണം വിളയുമെന്ന് തെളിയിക്കുകയാണ് കോതമംഗലം സെന്റ് ജോസഫ് നഴ്‌സിംഗ് കോളജ് അധികൃതരും വിദ്യാര്‍ത്ഥികളും. കാടുപിടിച്ചുകിടന്ന ഒരേക്കര്‍ ഭൂമി വെട്ടിത്തെളിച്ച് വിത്തുപാകിയപ്പോള്‍ നൂറുമേനി വിളവു ലഭിച്ച സന്തോഷത്തിലാണ് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും.