കോവിഡ് കാലത്തും ഇടുക്കി രാജകുമാരി സ്കൂളിലെ കൃഷിയെ സംരക്ഷിച്ച് വിദ്യാര്‍ഥികള്‍
ഇടുക്കി: കോവിഡ് കാലത്ത് അധ്യയനം നിലച്ചതോടെ, പല സ്കളുകളുടെയും അങ്കണത്തില്‍ കുട്ടികള്‍ നടത്തിയിരുന്ന കൃഷികളും നശിച്ചു. എന്നാല്‍ ഇടുക്കി രാജകുമാരി വൊക്കേഷണല്‍ ഹയര്‍ സെക്കെണ്ടറി സ്കൂളിലെ വിദ്യാര്‍ഥികളുടെ ഉത്സാഹത്തില്‍ സ്കൂളിലെ കൃഷി ഇപ്പോഴും സമൃദ്ധമാണ്.