മൂന്നാറിലെ തണുപ്പിലും സൂര്യകാന്തികൾ പൂക്കുമെന്ന് തെളിയിച്ച് ഹോർട്ടി കോർപ്പ്
ചൂട് കൂടിയ കാലാവസ്ഥയാണ് സൂര്യകാന്തി കൃഷിക്ക് അനുയോജ്യമെന്നാണ് പറയാറ്. എന്നാൽ മൂന്നാറിലെ തണുപ്പിലും സൂര്യകാന്തികൾ പൂക്കുമെന്ന് തെളിയിക്കുകയാണ് ഹോർട്ടി കോർപ്പ്. പരീക്ഷണാടിസ്ഥാനത്തിൽ 10 സെന്റ് സ്ഥലത്ത് ഹോർട്ടി കോർപ്പ് നടത്തിയ കൃഷി വൻ വിജയമായി മാറിരിക്കുകയാണ്.