പോരൂര്‍ സര്‍വ്വോദയം യുപി സ്കൂളിലെ കൃഷിപ്പെരുമ
വയനാട്: ജൈവ പച്ചക്കറി കൃഷിയില്‍ വ്യത്യസ്തമായ മാതൃക സൃഷ്ടിക്കുകയാണ് വയനാട്ടിലെ പോരൂര്‍ സര്‍വ്വോദയം യു.പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍. തനത് പച്ചക്കറികളോടൊപ്പം ഉത്തരേന്ത്യന്‍ പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു. തവിഞ്ഞാല്‍ കൃഷിഭവന്റെ പൂര്‍ണ പിന്തുണയാണ് പദ്ധതിയെ വിജയത്തിലെത്തിച്ചത്.