News Agriculture

കൃഷിയില്‍ നല്ലപാഠം വിളയിച്ച് തിരുവനന്തപുരം സെന്റ് ജോണ്‍സ് മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍

തിരുവനന്തപുരം: പഠനത്തിനൊപ്പം കാര്‍ഷിക സമൃദ്ധിയുടെ അക്ഷയപാത്രമാവുകയാണ് തിരുവനന്തപുരം സെന്റ് ജോണ്‍സ് മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പച്ചക്കറി കൃഷിയില്‍ നൂറുമേനി കൊയ്യുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാര നിറവിലാണ് കൃഷിയുടെ നല്ലപാഠം വിളയുന്ന ഈ വിദ്യാലയം.