News Agriculture

സ്വന്തം പച്ചക്കറിത്തോട്ടത്തില്‍ നിന്ന് സൗജന്യമായി പച്ചക്കറി നല്‍കി ഉദയം റസിഡന്‍സ് അസോസിയേഷന്‍

കോഴിക്കോട്: കോവിഡ് കാലത്ത് സ്വന്തം പച്ചക്കറിത്തോട്ടത്തില്‍ നിന്ന് പരിസരവാസികള്‍ക്കും, പരിചയക്കാര്‍ക്കുമെല്ലാം സൗജന്യ പച്ചക്കറി നല്‍കുകയാണ് പട്ടേരി ഉദയം റസിഡന്‍സ് അസോസിയേഷന്‍. ഇരുപത്തിയഞ്ച് സെന്റ് സ്ഥലത്ത് നടത്തുന്ന പച്ചക്കറി കൃഷിയിലൂടെയാണ് ഇവര്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവുന്നത്.