News Agriculture

വയനാട്ടിലെ കോട്ടത്തറ പഞ്ചായത്തില്‍ നേന്ത്ര വാഴകൃഷിക്ക് അജ്ഞാത രോഗം

വയനാട്: വയനാട്ടിലെ കോട്ടത്തറ പഞ്ചായത്തില്‍ നേന്ത്ര വാഴകൃഷിക്ക് അജ്ഞാത രോഗം. വെണ്ണിയോട് മരവയലിലാണ് മൂന്നു മാസം പ്രായമായ വാഴത്തൈകള്‍ തനിയെ ഒടിഞ്ഞു വീഴുന്നത്. കൃഷി വകുപ്പ് അധികൃതര്‍ സ്ഥലത്ത് പ്രാഥമിക പരിശോധന നടത്തി.