News Agriculture

സമ്മിശ്ര കൃഷിയില്‍ വിജയം കൊയ്ത് ഉത്തമ പണിക്കര്‍

തിരുവല്ല: സമ്മിശ്ര കൃഷിയില്‍ വിജയം കൊയ്യുന്ന പത്തനംതിട്ട ചെങ്ങരൂരിലെ ഉത്തമ പണിക്കര്‍ എന്ന കര്‍ഷകന്റെ വിശേഷങ്ങളാണ് കൃഷിഭൂമിയില്‍. കഠിനാധ്വാത്തിയുടെ പ്രളയത്തില്‍ തകര്‍ന്നു പോയ കൃഷി തിരിച്ചു പിടിച്ചിരിക്കുകയാണ് റിട്ടയേര്‍ഡ് എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഈ എഴുപത്തിയൊന്നുകാരന്‍. വിവധയിനം പയര്‍ , തക്കാളി, വെണ്ട, പടവലം ,പാവല്‍ തുടങ്ങി ഒട്ടു മിക്ക പച്ചക്കറികളും ഉത്തമ പണിക്കരുടെ ഒരേക്കര്‍ കൃഷിയിടത്തിലുണ്ട്. നാടന്‍ വിത്തുകള്‍ ഉപയോഗിച്ചുള്ള കൃഷിയാണ് ഇദ്ദേഹത്തിന്റെ കൃഷിയുടെ പ്രത്യേകത.