News Agriculture

മാതൃകയായി രാജകുമാരിയിലെ ആരോഗ്യപ്രവര്‍ത്തകര്‍; പച്ചക്കറി കൃഷിയില്‍ 100 മേനി വിളവ്

ഇടുക്കി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സുഭിക്ഷ കേരളം പദ്ധതിയിലൂടെ നൂറ് മേനി പച്ചക്കറിയും വിളിയിച്ച രാജകുമാരിയിലെ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കാതെ തരമില്ല. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനോ സക്കറിയയുടെ നേതൃത്വത്തിലാണ് രാജകുമാരിയിലെ നടുമറ്റം ആരോഗ്യ ഉപകേന്ദ്രത്തിന്റെ ചുറ്റുവട്ടത്ത് മികച്ച പച്ചക്കറി കൃഷിത്തോട്ടം ഒരുക്കിയത്.