അതിജീവനത്തിന്റെ നേട്ടവുമായി വിത്തൻ നാരായണൻ
കാസർഗോഡ്: കോവിഡ് നിയന്ത്രണങ്ങൾക്കിടെ സംസ്ഥാനത്തെ ഗ്രാമീണ മേഖലയിൽ പലയിടങ്ങളിലും ജനങ്ങൾ ജീവിത മാർഗ്ഗം കണ്ടെത്തിയത് പച്ചക്കറി കൃഷിയിലൂടെയാണ്. കാസർക്കോട് തടിയൻ കൊവ്വലിലെ വിത്തൻ നാരായണൻ എന്ന കർഷകന് പറയാനുള്ളത് മഹാമാരിയെ മറികടന്ന തന്റ കാർഷിക നേട്ടത്തെ കുറിച്ചാണ്.