News Agriculture

റബര്‍ മുറിച്ച് നെല്ല് വിതച്ചു; വിജയന്‍ കൊയ്തത് നൂറു മേനി

കാസര്‍കോട്: റബര്‍ത്തോട്ടത്തില്‍ നെല്ല് വിളയിച്ച് നൂറുമേനി കൊയ്തിരിക്കുകയാണ് കാസര്‍കോട് മടിക്കൈ കാരാക്കോട്ടെ വിജയന്‍. വര്‍ഷങ്ങളായി റബ്ബര്‍ കൃഷി ചെയ്തിരുന്ന മൂന്ന് ഏക്കറോളം സ്ഥലത്തെ റബ്ബര്‍ മരങ്ങള്‍ മുറിച്ചു മാറ്റിയാണ് വിജയന്‍ നെല്‍കൃഷിയിറക്കിയത്.