News Agriculture

വയനാട്ടിലെ പ്രളയമേഖലയില്‍ ആദിവാസികള്‍ നടത്തിയ നെല്‍കൃഷിയില്‍ നൂറു മേനി വിളവ്

വയനാട്: ജില്ലയിലെ പ്രളയമേഖലയില്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പിന്തുണയോടെ ആദിവാസികള്‍ നടത്തിയ നെല്‍കൃഷിയില്‍ നൂറു മേനി വിളവ്. പനമരം മാതോത്തു പൊയിലിലെ 13 ഏക്കര്‍ പാടത്താണ് കൃഷി പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കിയത്. ജില്ലാ കളക്ടര്‍ ഡോക്ടര്‍ അദീല അബ്ദുള്ള കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.