News Crime

താന്‍ പോയിന്റ് ഓഫ് കോണ്‍ടാക്ട് എന്ന് ശിവശങ്കര്‍; ഇഡിക്ക് നല്‍കിയ മൊഴി പകര്‍പ്പ് മാതൃഭൂമി ന്യൂസിന്

കൊച്ചി: സര്‍ക്കാരും യു.എ.ഇ കോണ്‍സുലേറ്റും തമ്മിലുള്ള പോയിന്റ് ഓഫ് കോണ്‍ടാക്ട് ആയി മുഖ്യമന്ത്രി തന്നെ ചുമതലപ്പെടുത്തിയെന്ന് സമ്മതിച്ച് എം.ശിവശങ്കര്‍. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും അല്ലാതെയും താന്‍ പല തവണ എം.ശിവശങ്കറെ കണ്ടിട്ടുണ്ടെന്ന സ്വപ്നയുടെ മൊഴിയെക്കുറിച്ച് അദ്ദേഹം പ്രതികരിക്കാതെ ഒഴിഞ്ഞുമാറി. കള്ളക്കടത്ത് സ്വര്‍ണ്ണം അടങ്ങിയ ബാഗേജ് വിട്ടുകിട്ടാനായി സ്വപ്ന പല തവണ തന്നെ സമീപിച്ചെന്നും ശിവശങ്കര്‍ സമ്മതിച്ചു. എം.ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴി പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.