ഫോർട്ടുകൊച്ചി പോക്സോ കേസ് പ്രതി അഞ്ജലി റിമാദേവിനെതിരെ പുതിയ കേസ്
പോക്സോ കേസ് പരാതിക്കാരിയുടെ വിശദാംശങ്ങൾ പരസ്യമാക്കിയതിനാണ് കൊച്ചി സൈബർ പോലീസ് കേസെടുത്തത്. റോയി വയലാട്ടും സൈജു തങ്കച്ചനും ഉൾപ്പെട്ട കേസിലാണ് അഞ്ജലിയെ ആദ്യം പോലീസ് പ്രതി ചേർത്തത്. പോക്സോ കേസിൽ ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.