നാഗ്പൂരില്‍ പത്തൊമ്പതുകാരിയെ ബലാത്സംഗം ചെയ്തു, സ്വകാര്യഭാഗത്ത് ഇരുമ്പുദണ്ഡ് കയറ്റി
നാഗ്പുര്‍: നാഗ്പൂരില്‍ പത്തൊമ്പതുകാരി അതിക്രൂരമായ ബലാത്സംഗത്തിനിരയായി. തുണിമില്ലില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തു വന്ന യോഗിലാല്‍ എന്ന 52കാരനാണ് പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. ബലാത്സംഗത്തെ തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്ത് ഇരുമ്പുദണ്ഡ് കടത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് യോഗിലാലിനെ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി 21 നാണ് സംഭവം നടന്നത്. സഹോദരനും പ്രതിക്കും മറ്റൊരു യുവതിക്കുമൊപ്പം വാടകവീട്ടിലാണ് യുവതി താമസിച്ചിരുന്നത്. യുവതിയുടെ സഹോദരിയും കൂടെ താമസിച്ചിരുന്ന സ്ത്രീയും ജോലി ആവശ്യത്തിന് പോയപ്പോഴാണ് പ്രതി യുവതിയെ ആക്രമിച്ചത്. യുവതി വീട്ടില്‍ തനിച്ചാണെന്ന് മനസിലാക്കിയ പ്രതി ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. അവര്‍ എതിര്‍ത്തതോടെ വായില്‍ തുണി തിരുകി. തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയെ പ്രതി ക്രൂരമായി ബലാത്സംഗം ചെയ്യുകയും സ്വകാര്യഭാഗത്ത് ഇരുമ്പുദണ്ഡ് പ്രവേശിപ്പിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.