News Crime

കേരള പോലീസിലെ രണ്ട് ഉന്നതര്‍ രണ്ട് കോടി രൂപ തട്ടി, ക്വട്ടേഷന്‍ ഇടപാട് വെളിപ്പെടുത്തി രവി പൂജാരി

കൊച്ചി: രവി പൂജാരിയുടെ കൈയില്‍ നിന്ന് കേരളാ പോലീസിലെ രണ്ട് ഉന്നതര്‍ രണ്ട്‌കോടി രൂപ തട്ടി. വ്യവസായ ഗ്രൂപ്പിനെതിരെ പൂജാരി നല്‍കിയ ക്വട്ടേഷനില്‍ ഇടനില നിന്നാണ് പണം തട്ടിയത്. രവി പൂജാരി ബെംഗളൂരു പോലീസിനോടും ക്രൈംബ്രാഞ്ചിനോടും ഇക്കാര്യം വെളിപ്പെടുത്തി. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടക്കും.