News Crime

5000 കിലോ സ്വര്‍ണം കടത്തിയ രണ്ട് പെരുമ്പാവൂര്‍ സ്വദേശികള്‍ക്ക് കരുതല്‍ തടങ്കല്‍

കൊച്ചി: 5,000 കിലോ സ്വര്‍ണം കടത്തിയ കേസില്‍ രണ്ട് പെരുമ്പാവൂര്‍ സ്വദേശികള്‍ക്ക് കരുതല്‍ തടങ്കല്‍. പെരുമ്പാവൂര്‍ സ്വദേശികളായ ആസിഫ്, ഫാസില്‍ എന്നിവര്‍ക്കാണ് കരുതല്‍ തടങ്കല്‍. ഡി.ആര്‍.ഐയുടെ അപേക്ഷ കോഫെപോസ ബോര്‍ഡ് ശരിവച്ചു. പെരുമ്പാവൂരിലെ സ്വര്‍ണ രാജാക്കന്മാര്‍ എന്ന പരമ്പരയിലൂടെ മാതൃഭൂമി ന്യൂസാണ് വന്‍ സ്വര്‍ണക്കടത്ത് പുറത്തുകൊണ്ടുവന്നത്.