ആറു വയസുകാരന് മരിച്ചത് തലയ്ക്ക് ക്ഷതമേറ്റിട്ടെന്ന് സൂചന
കോഴിക്കോട്: ഭിന്നശേഷിക്കാരായ കുട്ടികളെ പാര്‍പ്പിച്ച കോഴിക്കോട് വെള്ളിമാട് കുന്നിലെ കേന്ദ്രത്തില്‍ ആറു വയസുകാരന് മരിച്ചത് തലയ്ക്ക് ക്ഷതമേറ്റിട്ടെന്ന് സൂചന. മുറിയില്‍ ഒപ്പമുണ്ടായിരുന്ന മറ്റ് കുട്ടികളുടെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തും. ജീവനക്കാരുടെ ഭാഗത്ത് വീഴച്ചയുണ്ടായതായി സാമൂഹ്യനീതി വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.