News Crime

തൊടുപുഴയില്‍ ഏഴ് വയസുകാരന് ക്രൂരമര്‍ദ്ദനമേറ്റ സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്

ഇടുക്കി: തൊടുപുഴയില്‍ ഏഴ് വയസുകാരന് ക്രൂര മര്‍ദ്ദനമേറ്റ സംഭവത്തില്‍ അമ്മയുടെ കാമുകനെതിരെ വധശ്രമത്തിന് കേസെടുത്തു. കുട്ടിയെ നിലത്തിട്ട് ചവിട്ടി എന്നും വാക്കിങ് സ്റ്റിക്കുകൊണ്ട് തലക്ക് അടിച്ചുവെന്നും അമ്മയുടെ മൊഴി. കസ്റ്റഡിയിലുള്ള അമ്മയുടെ കാമുകന്റെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തും. പോലീസ് ഇവര്‍ താമസിക്കുന്ന വാടകവീട്ടില്‍ നടത്തിയ പരിശോധനയില്‍ ഭിത്തിയിലും നടയിലും ചോരപ്പാടുകള്‍ കണ്ടെത്തി.