News Crime

മാന്നാറിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവതിക്ക് സ്വർണക്കടത്തിൽ ബന്ധമെന്ന് കണ്ടെത്തൽ

ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവതിക്ക് സ്വർണക്കടത്തിൽ ബന്ധമെന്ന് കണ്ടെത്തൽ. സ്വർണം കടത്തിയെന്ന് യുവതി പോലീസിന് മൊഴി നൽകി. അതേസമയം, അക്രമിസംഘത്തിന് യുവതിയുടെ വീട് കാണിച്ചുകൊടുത്ത മാന്നാർ സ്വദേശിയായ പീറ്ററിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.